കേരളം വിടാനൊരുങ്ങി ഒളിംപ്യന്‍ പി.ആര്‍.ശ്രീജേഷ്. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ സംവാദത്തിലാണ് കായികപ്രേമികളെ ഞെട്ടിപ്പിക്കുന്ന ശ്രീജേഷിന്റെ പ്രഖ്യാപനം. ബെംഗളൂരുവിലേക്കാണ് കുടുംബസമേതം മാറുന്നതെന്നും ശ്രീജേഷ് വെളിപ്പെടുത്തി. കേരളം വിട്ടുപോകുകയല്ല, ഇനിയെങ്കിലും കുടുംബത്തിന്റെ കൂടെ നില്‍ക്കണമെന്നും ശ്രീജേഷ് പറഞ്ഞു.
ദേശീയ ഹോക്കി ടീമിലേക്ക് മറ്റൊരു മലയാളി വൈകാതെ എത്തുമെന്നും ശ്രീജേഷ് മനോരമ ന്യൂസ്, ന്യൂസ് മേക്കര്‍ സംവാദത്തില്‍ പ്രഖ്യാപിച്ചു. ആദര്‍ശ് എന്ന പയ്യന്‍ നിലവില്‍ ജൂനിയര്‍ ടീം ക്യാംപിലുണ്ട്. 2027ലെ ജൂനിയര്‍ ലോകകപ്പില്‍ ആദര്‍ശ്, ടീമിന്റെ ഗോള്‍ കീപ്പര്‍ ആകുമെന്നും ശ്രീജേഷ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ വെളിപ്പെടുത്തി.
പി.ആര്‍.ശ്രീജേഷുമായുള്ള മനോരമ ന്യൂസ് , ന്യൂസ്മേക്കര്‍ സംവാദം ഇന്നുരാത്രി ഒന്‍പതിന് മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്യും.