നവീകരിച്ച എം.എന്‍ സ്മാരകത്തിന്‍റെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വഹിച്ചു. സംസ്ഥാന നേതാക്കളുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കേരള രാഷ്ട്രീയത്തിന്‍റെയും ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷിയായ എം.എന്‍ സ്മാരകം ഒന്‍പത് കോടിയോളം രൂപ ചെലവിട്ടാണ് നവീകരിച്ചത്.
എം.ടിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഖ:ാചരണം നിലനില്‍ക്കുന്നതിനാല്‍ ലളിതമായിട്ടായിരുന്നു സി.പി.ഐയുടെ സംസ്ഥാന ആസ്ഥാനമായ എം.എന്‍ സ്മാരകം നവീകരിച്ച് തുറന്നത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പതാക ഉയര്‍ത്തിയതോടെ ചടങ്ങിന് തുടക്കമായി.
തുടര്‍ന്ന് എം.എന്‍ ഗോവിന്ദന്‍ നായരുടെ പ്രതിമ ആനാഛാദനവും ശിലാഫലകത്തിന്‍റെ പ്രകാശനവും. ശേഷം നേതാക്കളെല്ലാവരും ആസ്ഥാന മന്ദിരത്തിലേക്ക്. പഴയ ഓഫീസിന്‍റെ ആകാരവും നിറവുമല്ലാം അതേപടി നിലനിര്‍ത്തിയാണ് 9 കോടിയുടെ നവീകരണം. ഒന്നാം നിലയില്‍ പാര്‍മെന്‍ററി പാര്‍ട്ടി ഓഫീസും പ്രസ് കോണ്‍ഫ്രന്‍സ് ഹാളും ലൈബ്രറിയും. സെക്രട്ടറിയുടെ മുറിയും മീറ്റിങ് ഹാളും രണ്ടാം നിലയിലാണ്. കാനം രാജേന്ദ്രന്‍റ പേരില്‍ വിശാലമായ കോണ്‍ഫ്രന്‍സ് ഹാള്‍ മൂന്നാം നിലയില്‍. പൂര്‍ണമായും ശീതീകരിച്ച ഓഫീസില്‍ ലിഫ്റ്റും ഓട്ടമാറ്റിക് ഡോറും ഉള്‍പ്പെടേയുള്ള ആധുനിക സൗകര്യങ്ങളെല്ലാമുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനമായിരുന്നു ഈ ഓഫീസ്. ഇവിടെ നിന്നായിരുന്നു ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ മുഖ്യമന്ത്രിയാകാന്‍ പുറപ്പെട്ടത്. പികെ വാസുദേവന്‍ നായരും
സി അചുതമേനോനും മുഖ്യമന്ത്രിക്കസേരയിലേക്ക് യാത്രയായതും ഇവിടെനിന്നായിരുന്നു. പാര്‍ട്ടിയുടെ പിളര്‍പ്പുള്‍പ്പെടേ അനവധി ചരിത്ര സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷിയായ ഇടം. സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി പ്രകാശ് ബാബു രചിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം അനാവരണം ചെയ്യുന്ന പുസ്തകത്തിന്‍റെ പ്രകാശനവും ഉദ്ഘാടന ചടങ്ങില്‍ നടന്നു.