സ്ഥാനമാനങ്ങൾക്ക് വേണ്ടി നീതിയുടെ വഴി ഉപേക്ഷിക്കില്ലെന്ന് ഓർത്തഡോക്സ് സഭ വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിശ്വാസിയായ ഒരാൾക്ക് നീതിയുടെ വഴിയെ അല്ലാതെ നടക്കാൻ കഴിയില്ല.നീതിയുടെ വഴിയെ നടന്ന ഒരാൾ ഉറങ്ങുന്ന മണ്ണിലാണ് നിൽക്കുന്നതെന്ന് പറഞ്ഞ വി.ഡി.സതീശൻ ഉമ്മൻ ചാണ്ടിയെയും അനുസ്മരിച്ചു. പുതുപ്പള്ളിയിൽ നടന്ന കോട്ടയം ഭദ്രാസന ദിന ആഘോഷ പരിപാടിയിലാണ് പ്രസംഗം.
രമേശ് ചെന്നിത്തലയെ മുസ്‍ലിം ലീഗ് അധ്യക്ഷന്‍ പ്രശംസിച്ചതിന് പിന്നാലെ ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി കെ. മുരളീധരന്‍. ആരെങ്കിലും പ്രശംസിച്ചാല്‍ മുഖ്യമന്ത്രിയാകില്ലെന്ന് കെ.മുരളീധരന്‍ തുറന്നടിച്ചു. ജനസമ്മതനായ ഒരാളെ ഹൈക്കമാന്‍ഡ് തിരഞ്ഞെടുക്കുമെന്ന് എംഎം ഹസനും സമുദായ സംഘടനകളുടെ പരിപാടികള്‍ക്ക് പോകുന്നത് നല്ല കാര്യമാണെന്ന് കെ.സി.വേണുഗോപാലും വ്യക്തമാക്കിയപ്പോള്‍ പുകഴ്ത്തിയത് കൊണ്ട് മാത്രം ഒരാള് മുഖ്യമന്ത്രി പദത്തിലെത്തില്ലെന്ന് എം.കെ.മുനീര്‍ പ്രതികരിച്ചു.