pv-anvar-vt-balram

TOPICS COVERED

ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ രാത്രിയില്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്തതോടെ പിവി അന്‍വറിനെ ചുറ്റി വീണ്ടും രാഷ്ട്രീയ പ്രധാന്യം വന്നിരിക്കുകയാണ്. ജയിലില്‍ തുടരുന്ന അന്‍‌വറിന് യുഡിഎഫ് ഒറ്റകെട്ടായാണ് പിന്തുണ നല്‍കിയത്. അറസ്റ്റിനെ നേതാക്കളെല്ലാം തള്ളിപറഞ്ഞെങ്കിലും മുന്നണിയിലേക്ക് എടുക്കുമോ എന്നതില്‍ ചില കക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. 

‌‌പി.വി.അന്‍വറിന്‍റെ യു.ഡി.എഫ് പ്രവേശത്തില്‍ അനൗദ്യോഗിക ചര്‍ച്ച നടന്നിട്ടുണ്ടെന്നാണ്  പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാല്‍ യു.ഡി.എഫ് ചെയര്‍മാനായ താനറിഞ്ഞ് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു. അതൊക്കെ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. എതിര്‍പ്പ് പരസ്യമാക്കിയത് ആര്‍എസ്പി നേതാവ് പിവി അന്‍വറാണ്. അന്‍വര്‍ ആദ്യം രാഷ്ട്രീയനിലപാട് വ്യക്തമാക്കട്ടെ എന്നാണ് ആര്‍എസ്പി നിലപാട്. 

അന്‍വറിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബലറാം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ യുഡിഎഫിലേക്കുള്ള സഹകരണം തള്ളുന്നില്ല. അതിന് നാല് കാര്യങ്ങളില്‍ തിരുത്തലാണ് ബലറാം ആവശ്യപ്പെടുന്നത്. രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി.അൻവർ സ്വയം തിരുത്തണമെന്നാണ് ബലറാമിന്‍റെ പോസ്റ്റ്. തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയെങ്കില്‍ അന്‍വറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമില്ലെന്നും ബലറാം എഴുതുന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി.അൻവർ സ്വയം തിരുത്തണം. തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ല.

അതേസമയം വന്യമൃഗശല്യം പരിഹരിക്കാൻ ചെറുവിരലനക്കാത്ത വനം വകുപ്പിന്റെ വീഴ്ചയും പോലീസിലെ സമ്പൂർണ്ണ സി.ജെ.പി.വൽക്കരണവുമടക്കം അൻവർ സമീപകാലത്ത് ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾക്ക് നല്ല പ്രസക്തിയുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയിൽ അത്തരം ജനകീയ കാര്യങ്ങൾ ഉന്നയിക്കാനുള്ള അൻവറിന്റെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. അതിന്റെ പേരിൽ രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടായിരിക്കും.

ENGLISH SUMMARY:

The arrest of P.V. Anwar following allegations of attacking the DFO office has reignited political focus around him. While the UDF has shown united support during his time in jail, opinions are divided on his potential inclusion in the alliance. P.K. Kunhalikutty mentioned unofficial discussions regarding Anwar’s entry into the UDF, but V.D. Satheesan denied any formal talks, stating that the matter would be discussed later. The RSP opposed Anwar’s entry, demanding clarity on his political stance first. Congress leader V.T. Balram expressed conditional support for Anwar in a Facebook post, listing three corrections Anwar must make