സംസ്ഥാനത്തെ ചെറുപ്പക്കാര്‍ക്ക് തിരഞ്ഞടുപ്പുകളോടുള്ള താല്‍പര്യം കുറയുന്നു. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവരുടെയും വോട്ട് ചെയ്യാന്‍ എത്തുന്നവരുടെയും എണ്ണത്തില്‍ വന്‍ ഇടിവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകള്‍കാണിക്കുന്നു.
രണ്ടുകോടി എഴുപത്തിയെട്ടുലക്ഷം വോട്ടര്‍മാരുള്ള വോട്ടര്‍ പട്ടികയില്‍ കൂടുതല്‍പേരെ ചേര്‍ക്കാനുള്ള തീവ്ര ശ്രമം തുടരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍കര്‍ അറിയിച്ചു.
18 നും 30 ഇടക്ക് പ്രയാമുള്ള 9.98 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയില്‍ ഇടം നേടാന്‍ അര്‍ഹതയുള്ളവര്‍. എന്നാല്‍ 2.95 ലക്ഷം പേര്‍മാത്രമെ പേരു ചേര്‍ക്കാന്‍ തയാറയുള്ളൂ. യുവജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയത്തിനോടും തിരഞ്ഞെടുപ്പുകളോടും താല്‍പര്യം കുറയുകയാണോ ?
കേരളത്തിന് ശീലമില്ലാത്ത ഈ പ്രവണതയെകുറിച്ച് പഠിക്കാനായി പ്രത്യേക ഏജന്‍സിയെ നിയമിക്കാന്‍ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍.
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തവര്‍പോലും വോട്ടു ചെയ്യാന്‍ എത്തുന്നില്ല. ഇളക്കിമറിച്ച പ്രചരണത്തിനൊടുവിലും ഉപതിരഞ്ഞെടുപ്പുകളില്‍ പോളിംങ് ശതമാനം കുറയാന്‍ കാരണമിതാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രാഥമിക വിലയിരുത്തല്‍.
2.78 കോടി വോട്ടര്‍മാരാണ് ഇപ്പോഴത്തെ കണക്കനുസരിച്ച് സംസ്ഥാനത്തുള്ളത്. വരും മാസങ്ങളില്‍ പരമാവധി പേരെ ഉള്‍പ്പെടുത്താനും അനര്‍ഹരെ ഒഴിവാക്കാനുമുള്ള പ്രക്രിയക്ക് തിരഞ്ഞെടുപ്പുകമ്മിഷന്‍ തുടക്കം കുറിക്കും.