തൃശൂര്‍ ഓട്ടുപാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പെട്ടി ഓട്ടോയില്‍ ഇടിച്ച് നാലുവയസുകാരി മരിച്ചു.മുള്ളൂര്‍ക്കര സ്വദേശി നൂറ ഫാത്തിമയാണ് മരിച്ചത്. നൂറയുടെ അച്ഛന്‍ ഉനൈസ്, അമ്മ റെയ്ഹാനത്ത് എന്നിവര്‍ക്ക് പരുക്കേറ്റു.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വയറുവേദനയെ തുടര്‍ന്ന് നൂറ ഫാത്തിമയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഓട്ടോയും കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും കൂട്ടിയിടിക്കുന്നത്. ഉനൈസിന്‍റെ പെട്ടി ഓട്ടോയിലായിരുന്നു യാത്ര.
ബസിടിച്ച ഉടനെ ഓട്ടോ മറിഞ്ഞാണ് അപകടം. നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റെയ്ഹാനത്ത് ഗര്‍ഭിണിയാണ്. അപകടത്തില്‍ ഇവരുടെ കാലൊടിഞ്ഞു.