തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതെങ്ങനെയെന്ന തര്‍ക്കം തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തലയും. നിയമസഭാ പുസ്തകമേളയുടെ ഭാഗമായ ചര്‍ച്ചയായിരുന്നു വേദി. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.