മുഖ്യമന്ത്രി ആരാകണമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. ആദ്യം തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വയ്ക്കണം. 2026 അവിടെ നില്‍ക്കട്ടെയെന്നും അധികം എടുത്തു ചാടരുതെന്നും ആന്‍റണി നിര്‍ദേശിച്ചു. കേരളത്തിലെ കാര്യങ്ങൾ ഹൈക്കമാൻഡുമായി കൂടിയാലോചിച്ച് കെ.പി.സി.സിക്ക് തീരുമാനിക്കാം. തന്‍റെ ഉപദേശം വേണമെങ്കിൽ സ്വീകരിക്കാം, അല്ലെങ്കിൽ തള്ളിക്കളയാമെന്നും എ.കെ.ആന്റണി പറഞ്ഞു.