പാർട്ടി അംഗത്വം പുതുക്കണമെന്ന സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ നിർദേശം തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. താൻ ഉന്നയിച്ച പരാതികൾക്ക് പരിഹാരം കാണാതെ പാർട്ടിയിലേക്കില്ലെന്ന് എസ് രാജേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു
രണ്ട് വർഷം മുൻപ് പുറത്താക്കിയ എസ് രാജേന്ദ്രനോട് പാർട്ടി അംഗത്വം പുതുക്കാൻ ജില്ലയിലെ സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അംഗത്വം പുതുക്കിയാൽ രാജേന്ദ്രന്‍റെ ചുമതല അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനായിരുന്നു നീക്കം
ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിക്കെതിരെ നൽകിയ പരാതിയിൽ നടപടിയെടുക്കാതെ പാർട്ടിയിലേക്ക് മടങ്ങില്ലെന്ന് എസ് രാജേന്ദ്രൻ ആവർത്തിച്ചു. അടുത്തമാസം നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുമ്പ് എസ് രാജേന്ദ്രനെ തിരികെ എത്തിക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. ദേവികുളം എംഎൽഎ എ രാജയെ തിരെഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ് രാജേന്ദ്രനെതിരെ പാർട്ടി നടപടിയെടുത്തത്.