TOPICS COVERED

മുഖച്ഛായ വിവാദത്തെ തുടര്‍ന്ന് സിപിഐ ആസ്ഥാനത്തെ എം.എന്‍ ഗോവിന്ദന്‍ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു. നവീകരിച്ച എം.എന്‍. സ്മാരകത്തില്‍ രണ്ടാഴ്ച മുന്‍പ്  അനാച്ഛാദനം ചെയ്ത പ്രതിമയാണ് മാറ്റിയത്. പഴയ എം.എന്‍.സ്മാരകത്തിനുള്ളിലിരുന്ന പ്രതിമാണ് പകരം ഓഫീസിന് മുന്നില്‍ സ്ഥാപിച്ചത്. 

പ്രതിമ അനാച്ഛാദനം കഴിഞ്ഞിറങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പലരും പ്രതിമയ്ക്ക് എം.എന്നിന്‍റെ മുഖസാദൃശ്യമില്ലെന്ന പരസ്പരം പറഞ്ഞു. ഈ ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമായതോടെയാണ് പ്രതിമ മാറ്റി സ്ഥാപിച്ചത്. പഴയ ഓഫീസിന് അകത്ത് വെച്ചിരുന്ന പ്രതിമാണ് ഇപ്പോള്‍ പകരം വെച്ചത്.  മുഖസാദൃശ്യത്തില്‍ പലര്‍ക്കുമുണ്ടായിരുന്ന വിയോജിപ്പ് ശരിയായിരുന്നുവെന്നും തെറ്റ് തിരുത്തിയെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

അനാച്ഛാദനം ചെയ്ത പ്രതിമ തന്നെ പുതുതാക്കമെന്ന് ആലോചന വന്നെങ്കിലും ഇനിയും റിസ്ക്ക് എടുക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. കോടികള്‍ മുടക്കി എം.എന്‍ സ്മാരകം  നവീകരിച്ചപ്പോള്‍ എം.എന്‍. ഗോവിന്ദന്‍ നായരുടെ പ്രതിമയുടെ മുഖം പോലും മനസിലാക്കാന്‍ കഴിയാതിരുന്നത് സിപിഐ നേതൃത്വത്തിന് നാണക്കേടായി. 

​ 

ENGLISH SUMMARY:

Amid criticism over lack of resemblance, CPI replaced the newly unveiled statue of M.N. Govindan Nair at its headquarters with the older statue from the previous memorial.