പെരിയ കേസില്‍ സ്പെഷല്‍ ഫണ്ടെന്ന പേരില്‍ പണപ്പിരിവിന് തുടക്കമിട്ട് സിപിഎം. 500 രൂപവച്ച് പാര്‍ട്ടി അംഗങ്ങള്‍ നല്‍കണമെന്നാണ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം. ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നും ഈ മാസം ഇരുപതിനകം പണം ഏരിയ കമ്മിറ്റികള്‍ക്ക് കൈമാറണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
നിയമപോരാട്ടം നടത്തുന്നതിനായാണ് ഫണ്ട് പിരിവ്. 28000ത്തിലേറെ അംഗങ്ങളാണ് സിപിഎമ്മിന് ജില്ലയിലുള്ളത്. ഇവര്‍ക്ക് പുറമെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഒരു ദിവസത്തെ ശമ്പളവും നല്‍കണമെന്നും ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 2021ലും സമാനമായ പണപ്പിരിവ് സിപിഎം നടത്തിയിരുന്നു.
ENGLISH SUMMARY:
The CPM has started raising funds for legal aid in the Periya case. The Kasaragod district committee has suggested that party members should contribute Rs. 500 as a mandatory donation. The directive states that those who are employed should contribute one day's salary and transfer the money to the area committees by the 20th of this month