പിണറായി സർക്കാരിനെതിരെ സമരമുഖം തുറക്കാന്‍ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി. തൊഴിലാളിദ്രോഹ നിലപാടുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് എഐടിയുസി നാളെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ച ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷ തൊഴിലാളി സംഘടന തന്നെ സമരത്തിനിറങ്ങുന്നത്.
ജോയിന്‍റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ രാപ്പകല്‍ സമരം കഴിഞ്ഞിട്ട് അധിക ദിവസമായില്ല. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്ക് നല്ലകാലമാണെന്ന വിശ്വാസം തെറ്റിയെന്ന് ജോയിന്‍റ് കൗണ്‍സില്‍ സമരത്തില്‍ തുറന്നപറഞ്ഞിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധമാണെന്ന് തുറന്നു പറയുകയാണ് സിപിഐ സംഘടനയായ എഐടിയുസിയും .
പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് മെച്ചമുണ്ടായില്ല, തൊഴിലാളികളോടുള്ള വാഗ്ദാനം പാലിച്ചില്ല, തുടങ്ങിയ ആക്ഷേപങ്ങളാണ് സിപിഐ സംഘടന ഉന്നയിക്കുന്നത്. സമരത്തിൽ കേന്ദ്ര സർക്കാരിനെതിരേയും മുദ്രാവാക്യങ്ങൾ ഉണ്ടാവും.