benny

TOPICS COVERED

സിപിഎം മർദനത്തിൽ പരുക്കേറ്റ പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പി.വി അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി ഇന്നു നടക്കുന്ന പനമരം പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബെന്നി ചെറിയാൻ യു.ഡി.എഫിനെ പിന്തുണയ്ക്കും.

 

ജെ.ഡി.എസ് അംഗമായിരുന്ന ബെന്നി ചെറിയാൻ അവിശ്വാസ പ്രമേയത്തിൽ യു.ഡി.എഫിനെ പിന്തുണച്ചതോടെയാണ് പനമരം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എൽ.ഡി.എഫിനു നഷ്ടമായത്. പ്രസിഡണ്ടായരുന്ന പി എം ആസ്യക്ക് കസേര ഒഴിയേണ്ടി വന്നത്. പിന്നാലെ ആഴ്ചകൾക്കു ശേഷം പനമരം ടൗണിൽ വെച്ച് ബെന്നി ചെറിയാന് സി പി എം പ്രവർത്തകരുടെ മർദനത്തിനിരയായിരുന്നു. ഒടുവിലാണ് തൃണമൂൽ കോൺഗ്രസിനൊപ്പം ചേരാൻ തീരുമാനിച്ചത്. ഇന്നലെ പാർട്ടി അംഗത്വം സ്വീകരിച്ചു

ഇന്ന് നടക്കുന്ന പനമരം പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബെന്നി യു.ഡി.എഫിനെ പിന്തുണക്കും. ആകെ 23 അംഗങ്ങളുള്ള പഞ്ചായത്തിൽ ബെന്നിയുടെ പിന്തുണയാകുമ്പോൾ യു.ഡി.എഫിന് 12 അംഗങ്ങളാകും. പ്രസിഡണ്ട് സ്ഥാനം യു.ഡി.എഫിനു ലഭിക്കും. തൃണമൂലിന്റെ പിന്തുണയിൽ യു.ഡി.എഫിന് ഭരണം ലഭിക്കുന്ന ആദ്യ പഞ്ചായത്താകും പനമരം. പഞ്ചായത്തിൽ കക്ഷി നില തുല്യമായതോടെയാണ് നറുക്കിലൂടെ പ്രസിഡന്‍റ് സ്ഥാനം എൽ.ഡി.എഫിനു ലഭിച്ചത്.

ENGLISH SUMMARY:

Panamaram panchayat member Benny Cherian, who was injured in CPM beating, joined Trinamool Congress. The party was in the presence of PV Anwar and Benny Cherian will support UDF in the Panamaram Panchayat President election today.