ജലചൂഷണമുണ്ടാക്കുന്നതല്ല പാലക്കാട് അനുവദിച്ച മദ്യനിര്മാണശാലയെന്ന് ജെ.ഡി.എസ്. ജലചൂഷണമുണ്ടാക്കിയ കൊക്കക്കോള പദ്ധതിക്ക് സമാനമല്ല ഇതെന്നും പാര്‍ട്ടി നിലപാട്. സംസ്ഥാനത്തിന്റെ വികസന താല്പര്യം പരിഗണിച്ച് സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. പാലക്കാട് ജില്ലാ നേതൃത്വവും ഇതിനോട് യോജിച്ചു. ഇതോടെയാണ് മദ്യനിര്‍മാണശാല വിവാദത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്കാന് തീരുമാനിച്ചത്. അതേസമയം മന്ത്രിമാറ്റം അജന്‍ഡയിലില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.