KOZHIKODE 8th April 2012 : CPM activists enjoying the CPM 20th Party Congress near the Tagore hall on Sunday  / Photo: Rinkuraj Mattancheriyil  , Camp CLT #

.

TOPICS COVERED

കേരളത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് ബലഹീനതയെന്ന് കരട് രാഷ്ട്രീയപ്രമേയം. ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ കരട് രാഷ്ട്രീയപ്രമേയത്തിലാണ് നിര്‍ണായക നിരീക്ഷണം. ഇക്കാര്യം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായെന്നും പ്രമേയം പറയുന്നു. ഇന്ത്യ സഖ്യവുമായി പാര്‍ലമെന്റില്‍ സഹകരണം തുടരും.  75 വയസ്സ് പ്രായപരിധി തുടരുമെന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞു. പിണറായി വിജയന് ഇളവ് നല്‍കിയത് മുഖ്യമന്ത്രി ആയതിനാലെന്നും ഇളവ് തുടരണോ എന്നതില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും. രണ്ടാം തവണയാണ് ജയരാജൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. പുതിയ 9 അംഗങ്ങൾ ഉൾപ്പെടെ 50 അംഗ ജില്ലാ കമ്മിറ്റിയെ തളിപ്പറമ്പിൽ നടന്ന ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട്  കെ അനുശ്രീ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി , പ്രസിഡൻറ് മുഹമ്മദ് അഫ്സൽ, തുടങ്ങി 9 പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

നിലവിൽ പ്രത്യേക ക്ഷണിതാക്കൾ ആയിരുന്ന വി കുഞ്ഞികൃഷ്ണൻ, എം വി നികേഷ് കുമാർ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പയ്യന്നൂർ വിഭാഗീയതയിൽ നടപടി നേരിട്ട ആളാണ് വി കുഞ്ഞികൃഷ്ണൻ . അതേസമയം മുൻ തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വെച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജയിംസ് മാത്യൂ സ്വയം ഒഴിവായിരുന്നു. 

ENGLISH SUMMARY:

The draft political resolution says that the CPM is weak in defending BJP in Kerala. The draft political resolution of the 24th party congress makes a crucial observation. The resolution also says that this is clear from the Lok Sabha election results. Cooperation with the India alliance in Parliament will continue. Party coordinator Prakash Karat said that the age limit of 75 years will continue. He said that the relaxation given to Pinarayi Vijayan was because he was the Chief Minister and the decision on whether the relaxation should continue is up to the party congress.