ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

കെപിസിസി പ്രസിഡന്‍റായി ബെന്നി ബഹനാനെ തിരഞ്ഞെടുക്കാന്‍ സമ്മര്‍ദമേറുന്നു. എ ഗ്രൂപ്പിന്‍റെയും രമേശ്  ചെന്നിത്തലയുടെയും പിന്തുണ ബെന്നി ബഹനാനുണ്ട്. ക്രിസ്ത്യൻ പ്രാതിനിധ്യം, യു‍‍ഡിഎഫ് കൺവീനറായിരുന്ന പരിചയം എന്നിവയാണ് അനുകൂല ഘടകങ്ങള്‍. കെ.സുധാകരനെ ബോധ്യപ്പെടുത്തിയ ശേഷമേ നേതൃമാറ്റത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കൂ. ‌‌‌‌‌‍

അതേസമയം, ഹൈക്കമാൻഡ് വിളിച്ച കേരള നേതാക്കളുടെ കൂടിക്കാഴ്ച ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് തുടങ്ങി. മാരത്തോൺ ചർച്ചകൾക്ക് പിന്നാലെയാണ് നേതാക്കൾ ഇന്ദിര ഭവനിലേക്ക് എത്തിയത്. അടൂർ പ്രകാശും ബെന്നി ബഹനാനും ആന്‍റോ ആന്‍റണിയും കേരള ഹൗസിലെത്തി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. വി.ഡി.സതീശനും ചെന്നിത്തലയും ചർച്ച നടത്തി.

നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കമാണ് കൂടിക്കാഴ്ചയിലെ മുഖ്യ അജണ്ട. എങ്കിലും പുനസംഘടനയും ചർച്ചയാകും. കെ.സുധാകരന് പകരം അടൂർ പ്രകാശിന്റെയും ബെന്നി ബഹനാന്റെയും പേരുകളാണ് ശക്തമായി ഉയർന്നിട്ടുള്ളത്. പത്ത് ‍‍ഡിസിസി അധ്യക്ഷൻമാരെയും മാറ്റും.

ENGLISH SUMMARY:

Strong pressure is building to appoint Benny Behanan as the new KPCC president, with support from the A group and Ramesh Chennithala. His Christian representation and experience as UDF convenor are seen as favorable factors. The final decision by the high command will come after convincing K. Sudhakaran. Meanwhile, key Kerala leaders are in Delhi for discussions at the AICC headquarters, with marathon meetings underway. Names like Adoor Prakash and Benny Behanan are being considered as potential replacements for K. Sudhakaran. Additionally, a major reorganization is expected, including changes in ten DCC presidents.