വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മല്‍സരരംഗത്തു നിന്നു മാറി നിന്ന് മുന്നണിയെ നയിച്ചേക്കും. ഇക്കാര്യം പരോക്ഷമായി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിൽ സൂചിപ്പിച്ചേക്കും എന്നാണ് വിവരം. രണ്ട് ടേം നിർബന്ധമാക്കിയത് കർശനമായി നടപ്പാക്കണം എന്നാണ് പിണറായി വിജയന്റെയും നിലപാട്. അതുകൊണ്ടാണ് നിബന്ധന മാറ്റേണ്ടന്ന നിലപാട് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചത്.
രണ്ട് ടേം നിർബന്ധമാക്കുന്നതോടെ 22 എം.എൽ.എമാർക്ക് സി.പി.എം സീറ്റ് നൽകില്ല. ഒന്നര ടേം പൂർത്തിയാകുന്ന സജി ചെറിയാനും വി.കെ.പ്രശാന്തും മത്സരിച്ചേക്കും. പുതുമുഖങ്ങളെ ഇറക്കി മണ്ഡലങ്ങൾ നിലനിർത്തണമെന്ന നിലപാടിലാണ് നേതൃത്വം. മൂന്നുതവണ എം.എൽ.എ ആക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും 2021ൽ പല പ്രമുഖർ മാറിയിട്ടും തിരിച്ചടിയുണ്ടായില്ലെന്ന് പാർട്ടി വിലയിരുത്തല്‍.
രണ്ട് ടേം നിർബന്ധമാക്കുന്നതോടെ ടി.പി.രാമകൃഷ്ണൻ, കെ.കെ.ശൈലജ, എ.സി.മൊയ്തീൻ, എ.എൻ.ഷംസീർ, വീണാ ജോർജ്, എം.എം.മണി, നൗഷാദ്, എം.മുകേഷ്, കടകംപള്ളി സുരേന്ദ്രന്‍, ഒ.ആര്‍.കേളു, യു.പ്രതിഭ തുടങ്ങിയ പ്രമുഖർ ഒഴിഞ്ഞേക്കും.