മൂന്നാം ഭരണത്തിനായി ഇടതുമുന്നണി മുന്നോട്ട് നീങ്ങുമ്പോൾ ജനമാണ് ക്യാപ്റ്റൻ എന്ന് തുറന്നു പറഞ്ഞു പാർട്ടി പി ബി അംഗം എം എ ബേബി. ഒരു വ്യക്തിയല്ല ജനമാണ് ക്യാപ്റ്റൻ എന്ന എം എ ബേബിയുടെ തുറന്നുപറച്ചിൽ സംസ്ഥാന സമ്മേളനത്തിന് ശേഷവും പാർട്ടിയിൽ ചർച്ചയാകും
മൂന്നാം തവണയും ഇടതുമുന്നണി അധികാരത്തിലേക്ക് എന്ന് പറയുമ്പോഴും ക്യാപ്റ്റനെ ചൊല്ലിയുള്ള അലയൊലികൾ സിപിഎമ്മിൽ നിലയ്ക്കുന്നില്ല. പിണറായി വിജയൻ മുന്നണിയെ നയിക്കുമെങ്കിലും മത്സരിക്കുമെന്ന് കാര്യത്തിൽ പാർട്ടയിലാർക്കും ഇനിയും വ്യക്തതയില്ല.അതിനിടെയാണ് തെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിന് എം എ ബേബിയുടെ പരാമർശം.
പിണറായി വിജയൻ മത്സരിക്കണമോ പോലും തീരുമാനിച്ചിട്ടില്ല എന്ന് കഴിഞ്ഞദിവസം പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു. സമ്മേളന പുരോഗമിക്കുന്നത് ക്യാപ്റ്റനെ ചൊല്ലി വിവിധ നേതാക്കൾ അഭിപ്രായം പറഞ്ഞത് പാർട്ടിക്കുള്ളിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്.