ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള ദൃശ്യാവിഷ്കാര പരിപാടിയില്‍ അഭിനയിക്കാനെത്തിയ നടന്‍ ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി എം. മധുസൂദനന്‍ ആണ് മരിച്ചത്. പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ദൃശ്യാവിഷ്കാരത്തില്‍ ഇ.കെ.നായനാരുടെ വേഷം ചെയ്യാനാണ് മധുസൂദനന്‍ എത്തിയത്. പരിശീലനത്തിനായി സംഘാംഗങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെത്തി പരിശോധിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

ENGLISH SUMMARY:

M. Madhusoodanan, a native of Payyanur, was found dead in his hotel room while preparing for a drama in the CPM state conference.