എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും. എംവി ജയരാജനും സിഎന്‍ മോഹനനും കെ.കെ.ശൈലജ എന്നിവര്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചു. 89 അംഗ സിപിഎം സംസ്ഥാനസമിതിയില്‍ 17 പുതുമുഖങ്ങള്‍. മന്ത്രി ആര്‍.ബിന്ദു , ഡി.കെ.മുരളി എംഎല്‍എ. പാലക്കാട് നിന്ന് കെ.ശാന്തകുമാരി, കണ്ണൂരില്‍നിന്ന് എം.പ്രകാശന്‍, കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍.
ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി വി.െക.സനോജ് പ്രസിഡന്റ് വി.വസീഫ് എന്നിവര്‍ സംസ്ഥാന സമിതിയില്‍. ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസും സംസ്ഥാന സമിതിയില്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംസ്ഥാനസമിതിയിലെ പ്രത്യേക ക്ഷണിതാവ്. പ്രായ പരിധി കണക്കിലെടുത്ത് എ.കെ.ബാലനെയും പി.കെ.ശ്രീമതിയെയും സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവാക്കി. വിഭാഗീയതയുടെ പേരില്‍ സൂസന്‍ കോടിയെയും ഒഴിവാക്കി.