തിരുവനന്തപുരം നഗരസഭ പിടിക്കുക എന്നതാണ് പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്ന പ്രധാന ദൗത്യം . സംസ്ഥാന പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമല്ല എന്നതും രാജീവിന് ഗുണമായി. നഗരമേഖലയിലെ രാജീവിന്‍റെ സ്വാധീനം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. പാര്‍ട്ടിയിലെ എല്ലാ വിഭാഗങ്ങളുടെയും എതിര്‍പ്പാണ് ശോഭ സുരേന്ദ്രന് തിരിച്ചടിയായത്.
മൂന്നാം മോദി മന്ത്രിസഭ ചുമതലയേറ്റയുടന്‍ ''താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു"" എന്ന് സമൂഹമാധ്യമത്തില്‍ കുറിച്ചയാളാണ് രാജീവ് ചന്ദ്രശേഖര്‍. പോസ്റ്റ് പിന്നീട് പിന്‍വലിച്ചതും ചര്‍ച്ചയായി. ഏതായാലും പൊതുപ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകാനാണ് അദ്ദേഹത്തിന്‍റെ നിയോഗം. മാറുന്നകാലത്ത് കേരള പാര്‍ട്ടിയെ നയിക്കാന്‍ അനുയോജ്യന്‍ രാജീവ് തന്നെയെന്ന് കേന്ദ്രനേതൃത്വം തീരുമാനിചട്ചതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നടത്തിയ മികച്ച പ്രകടനം തന്നെ ഒന്നാമത്തെ കാരണം. വരുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ പിടിക്കാന്‍ തന്‍റെ നേതൃത്വത്തിനാവുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് ഭൂരിപക്ഷം ഇരട്ടിയോളം എത്തിക്കുകയും കഴക്കൂട്ടം, വട്ടിയൂര്‍കാവ് എന്നിവിടങ്ങില്‍ വമ്പന്‍ ലീഡ് നേടുകയും ചെയ്തിരുന്നു. ഇത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പ്രതീക്ഷയേകുന്നു. വിദേശവിദ്യാഭ്യാസം നേടിയ രാജീവിന് വിദ്യാസമ്പന്നരായ കേരളത്തിലെ പുതുതലമുറയ്കക്ിടയില്‍ സ്വീകാര്യതയുണ്ടാവുമെന്ന് കേന്ദ്രനേതൃത്വം കരുതുന്നു. ക്രൈസ്തവ സഭകളുമായുള്ള മികച്ച ബന്ധവും രാജീവിന് ഗുണമായി.