എമ്പുരാന്‍ സിനിമയെക്കുറിച്ച് എന്ത് വിവാദമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. "സിനിമയെ സിനിമയായി കാണണമെന്നാണ് എം.ടി. രമേശ് പറഞ്ഞത്, അതാണ് പാര്‍ട്ടി നിലപാട്. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി എനിക്കറിയില്ല" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻസർ ബോർഡിലെ ആര്‍.എസ്.എസ് നോമിനികൾക്ക് വീഴ്ചപറ്റിയെന്ന് ബി.ജെ.പി കോര്‍ കമ്മിറ്റിയിലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം എമ്പുരാനെതിരായ പ്രചാരണം തുടരേണ്ടെന്നും നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എമ്പുരാന്‍ സിനിമയിലെ രാഷ്ട്രീയം തിരച്ചറിഞ്ഞ് തക്കസമയത്ത് വേണ്ട ഇടപെടല്‍ ഉണ്ടായില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിലെ ആര്‍.എസ്.എസ് നോമിനിമാര്‍ക്കെതിരെയുള്ള വിമര്‍ശനം. ഇവര്‍ക്ക് വീഴ്ചപറ്റി, തപസ്യ ജനറൽ സെക്രട്ടറി ജി.എം മഹേഷ് അടക്കം നാലുപേരാണ് കമ്മറ്റിയിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ സംഘടനതല നടപടിയുണ്ടാകുമെന്നും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ കോർകമ്മിറ്റിയിൽ സൂചിപ്പിച്ചു. ബിജെപിയുടെ നോമിനികൾ സെൻസർ ബോർഡിൽ ഇല്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ വിശദീകരിച്ചു.
അതേസമയം എമ്പുരാനെതിരായ പ്രചാരണം ബിജെപിനേതാക്കള്‍ തുടരേണ്ടതില്ലെന്നും കോർ കമ്മിറ്റി നിലപാടെടുത്തു. എമ്പുരാനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിച്ചതിനെയും രാജീവ് ന്യായീകരിച്ചു. മോഹൻലാൽ നല്ല സുഹൃത്താണ്. അതേസമയം സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.