saji-cheriyan-speech

TOPICS COVERED

സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെൻഷൻബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാൻ. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്റെ അമ്മയ്ക്ക് 94 വയസുണ്ട്; 50,000 രൂപ പെന്‍ഷന്‍ വാങ്ങുന്നു; ഞാന്‍ ചോദിക്കാറുണ്ട് എന്റെ പൊന്നുതള്ളേ നിങ്ങള്‍ക്ക് എന്തിനാ ഇത്ര കാശെന്ന്

പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. മരണസംഖ്യ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അർഥം. പെൻഷൻ കൊടുക്കാതിരിക്കാൻ പറ്റുമോ? ആരോഗ്യപരിപാലനത്തിൽ കേരളം ഒന്നാമതാണ്. അതും പ്രശ്നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെക്കുറവാണ്.80, 90, 95, 100 വയസ്സുവരെ ജീവിക്കുന്നവരുണ്ട്. 94 വയസ്സായ എന്റെ അമ്മയും പെൻഷൻ വാങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങൾക്കു പെൻഷനെന്ന് ഞാൻ ചോദിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു.

'മരണസംഖ്യ കുറയുന്നു; എന്റെ അമ്മയ്ക്ക് 94 വയസുണ്ട്; 50,000 രൂപ പെന്‍ഷന്‍ വാങ്ങുന്നു; ഞാന്‍ ചോദിക്കാറുണ്ട് എന്റെ പൊന്നുതള്ളേ നിങ്ങള്‍ക്ക് എന്തിനാ ഇത്ര കാശെന്ന്’ മന്ത്രി പറയുന്നു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ അധ്യക്ഷനായി. ആർ. നാസർ, സി.ബി. ചന്ദ്രബാബു, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, എ.എം. ആരിഫ്, പി.ഡി. ജോഷി, കെ.ജി. രാജേശ്വരി, കെ.കെ. ജയമ്മ, പി. ഗാനകുമാർ, എം.എ. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ENGLISH SUMMARY:

Minister Saji Cheriyan, while inaugurating the Kerala NGO Union State Conference reception committee formation in Alappuzha, explained that the reduction in the death rate has contributed to the increase in pension liabilities. He mentioned that there are lakhs of pension beneficiaries in Kerala, and the state's death rate is very low. He added that people are living longer, with some even reaching the ages of 80, 90, and 100. The Minister shared a personal anecdote about his 94-year-old mother, who also receives a pension, questioning the rationale behind pension distribution.