കെ.സുരേന്ദ്രന്‍ പ്രസിഡന്‍റ് പദവിയില്‍ തുടരുമോ, നിലവിലെ കോര്‍ കമ്മിറ്റിയിലുള്‍പ്പെട്ടയാറെങ്കിലും പുതിയ പ്രസിഡന്‍റാകുമോ, അതോ കുമ്മനം എത്തിയതു പോലെ അപ്രതീക്ഷിതമായി ആരെങ്കിലും എത്തുമോ എല്ലാ ചോദ്യങ്ങള്‍ക്കും ഇന്നു ഉത്തരമാകും. പതിനൊന്നു മണിക്കു ചേരുന്ന കോര്‍ കമ്മിറ്റിയോഗത്തില്‍ പുതിയ പ്രസിഡന്‍റിന്‍റെ പേര് അറിയിക്കും. ഇതു എല്ലാ വരും അംഗീകരിക്കും. പിന്നെ നടക്കുന്നതെല്ലാം നടപടിക്രമങ്ങള്‍ മാത്രമായിരിക്കും.
ഉച്ചയ്ക്ക് രണ്ടു മണി മതല്‍ മൂന്നു മണി വരെ പത്രിക സമര്‍പ്പണം. സൂഷ്മ പരിശോധന വൈകുന്നേരം നാലു മണിക്ക് നടക്കും. ഏകകണ്ഠമായിട്ടാകും അധ്യക്ഷനെ തിരഞ്ഞെടുക്കുകയെന്നതിനാല്‍ പത്രികാ സമര്‍പ്പണം കഴിയുമ്പോള്‍ തന്നെ പുതിയ പ്രസിഡന്‍റിനെ അറിയാനാകും.
കെ.സുരേന്ദ്രനു ഒരു ഊഴം കൂടി നല്‍കിയില്ലെങ്കില്‍ എം.ടി. രമേശ്, രാജീവ് ചന്ദ്രശേഖര്‍, ശോഭാസുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവര്‍ക്കാണ് സാധ്യതയേറെ. ആര്‍.എസ്.എസ് നേതാവ് ജയകുമാറടക്കമുള്ള അപ്രതീക്ഷിത പ്രസിഡന്‍റുണ്ടാകാനുള്ള സാധ്യത യും നിലവിലുണ്ട്. വി. മുരളീധരന്‍ പട്ടികയില്‍ ഇല്ലെന്നാണ് അറിയുന്നത്. കാരണം അധ്യക്ഷനെ പ്രഖ്യാപന ദിവസം തന്നെയാണ് അദ്ദേഹം യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ വാഴ്ച ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ചുകൊണ്ട് ലബനനില്‍ പോകുന്നത്.