കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഇ.ഡിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി സിപിഎം. ഇ.ഡി ബിജെപിക്ക് വേണ്ടി ദാസ്യവേല ചെയ്യുകയാണെന്നും ഈ മാസം 29ന് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്തേക്ക് സിപിഎം പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചു. സിപിഎം– ബിജെപി ഡീല്‍ എന്ന ആക്ഷേപവുമായി പ്രതിപക്ഷനേതാവ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി
കൊടകരയിലേത് കുഴല്‍പണമെന്ന് നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. പണത്തിന്‍റെ ഉറവിടം കണ്ടെത്താത്ത ഇ.ഡി പച്ചയായ രാഷ്ട്രീയം കളിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍. ഇ.ഡിക്കെതിരെ പരസ്യപ്രതിഷേധത്തിലേക്ക് നീങ്ങാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇ.ഡിക്കെതിരെ സിപിഎം സമരത്തിലേക്ക് നീങ്ങുമ്പോള്‍ കരുവന്നൂരില്‍ സിപിഎമ്മിനെ ഇ.ഡി സഹായിച്ചേക്കുമെന്ന് വി.ഡി സതീശന്‍ തുറന്നടിച്ചു.
സോണിയയെയും രാഹുലിനെയും മണിക്കൂറുകള്‍ ചോദ്യംചെയ്ത ഇ.ഡി പിണറായിയെയും കെ.സുരേന്ദ്രനെയും തൊടില്ലെന്ന് ഷാപി പറമ്പില്‍ പറഞ്ഞു. ഷാഫി പറമ്പലിനെ സംരക്ഷിക്കാന്‍ ഇ.ഡിക്ക് വി.ഡി സതീശന്‍ സംരക്ഷണം ഒരുക്കുകയാണെന്ന് ഇതിനാണ് സിപിഎമ്മിനെതിരായ പ്രസ്താവനയെന്നും എം.വി. ഗോവിന്ദന്‍ ആക്ഷേപിച്ചു.