പ്രായപരിധിയുടെ പേരില്‍ ഒഴിവാകുന്നവരെ അവഗണിക്കരുതെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളുടെ എണ്ണം കൂടരുത്. വലിയ സംസ്ഥാനസമിതികളിൽ അഞ്ചും ചെറിയ സമിതികളിൽ മൂന്നും മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിൽ ആശങ്കയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു. 2024ൽ കേരളത്തിലെ കാൻഡിഡേറ്റ് മെമ്പർമാരിൽ കൊഴിഞ്ഞുപോയത് 22.8%. കേരളത്തിന് മുന്നിലുള്ളത് തെലങ്കാന മാത്രമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സി.പി.എം പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും രാഷ്ട്രീയ പ്രമേയത്തിന്മേലും ഉള്ള ചർച്ച ഇന്ന് തുടങ്ങും.
നാളെ ഉച്ചവരെ നടക്കുന്ന ചർച്ചയ്ക്ക് പ്രകാശ് കാരാട്ട് മറുപടി പറയും. തുടർന്ന് രാഷ്ട്രീയ അവലോകന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും പാർട്ടി കോൺഗ്രസ് അംഗീകരിക്കും. നാളെ വൈകിട്ടു ബി.വി രാഘവലു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് മധുരയിലെ സി പി എം പാർട്ടി കോൺഗ്രസ് വേദിയിൽ എത്തും. ഫെഡറലിസം ഇന്ത്യയുടെ ശക്തി എന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് സ്റ്റാലിൻ പങ്കെടുക്കുക. വൈകിട്ട 5 മണിക്കാണ് സെമിനാർ.