മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. പിണറായിയെ അടിക്കാന്‍ വേണ്ടി മകളെ കരുവാക്കി. വീണ പണം വാങ്ങിയത് നല്കിയ സേവനത്തിനെന്നും അതിന് നികുതിയും നല്‍കിയിട്ടുണ്ടെന്നും എംഎ ബേബി വ്യക്തമാക്കി.
വഖഫ് വിഷയത്തില്‍ ക്രൈസ്തവസഭകളുടെ സമീപനം അപകടകരമെന്നും എം.എ.ബേബി പറഞ്ഞു. വിചാരധാരയിലെ ആഭ്യന്തരശത്രുക്കള്‍ എന്ന അധ്യായം സഭാ മേലധ്യക്ഷന്മാര് വായിക്കണം. സംസ്ഥാനത്തെ ക്രൈസ്തവസഭകള്‍ ഇടത് സര്‍ക്കാരിനെതിരല്ലെന്നും എം എ ബേബി പ്രതികരിച്ചു.