എം.എ.ബേബി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയതില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അതൃപ്തിയെന്ന് സൂചന. ജനറല്‍ സെക്രട്ടറിയായി എകെജി സെന്‍ററിലെത്തിയ എം.എ.ബേബിയെ സ്വീകരിക്കാന്‍ എം വി ഗോവിന്ദന്‍ എത്താതിരുന്നതാണ് അതൃപ്തിയെന്ന സൂചന നല്‍കുന്നത്. എന്നാല്‍ എം വി ഗോവിന്ദന്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്ക് തമിഴ്നാട്ടില്‍ തുടരുകയണെന്നാണ് പാര്‍ട്ടി നേതൃത്തിന്‍റെ വിശദീകരണം.
ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് ജനറല്‍ സെക്രട്ടറി പദവിയിലെത്തയ എം എ ബേബിക്ക് ആവേശകരമായ സ്വീകരണമാണ് എകെജി സെന്‍ററില്‍ നല്‍കിയത് . എന്നാല്‍ എം എ ബേബിയെ സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെത്തത്തത് പാര്‍ട്ടി നേതാക്കള്‍ക്കിടിയില്‍ ചര്‍ച്ചയായിരിക്കെയാണ്. ബേബി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയതില്‍ എം വി ഗോവിന്ദന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇത് പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമാണോ എകെജി സെന്‍ററിലെ സ്വീകരണത്തിനെത്താതെ ഗോവിന്ദന്‍ തമിഴ്നാട്ടില്‍ തുടരുന്നതെന്ന സംശയം പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കുണ്ട്.
എന്നാല്‍ നേരത്തെ തീരുമാനിച്ച പ്രകാരമാണ് എം വി ഗോവിന്ദന്‍ തമിഴ്നാട്ടില്‍ തങ്ങുന്നതെന്നും സ്വീകരണം നല്‍കാന്‍ നി്ര്‍ദേശിച്ചത് സംസ്ഥാന സെക്രട്ടറിയാമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശദീകരണം. ജനറല്‍ പദവിയിലെത്തിയ എം എ ബേബി ഇന്നോ നാളെയോ കേരളത്തിലെത്തുമെന്നിരിക്കെ എം വി ഗോവിന്ദന്‍ തമിഴ്നാട്ടില്‍ തുടരാന്‍ തീരുമാനിച്ചത് മനപൂര്‍വമാണെന്ന സംശയം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ബലപ്പെടുകയാണ് . പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നലെ വൈകിട്ട് സമാപിക്കുകയും പങ്കെടുത്ത ഏറെക്കുറെ എല്ലാ പ്രമുഖ നേതാക്കളും ഇന്ന് കേരളത്തിലെത്തിയിരുന്നു.