മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്‍റെ കാരണവരെന്ന് വിശേഷിപ്പിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. പിണറായിയെ എതിര്‍ത്തവര്‍ പോലും പിണറായിയുടെ നേതൃപാടവം കോവിഡ് കാലത്ത് തന്നോട് സമ്മതിച്ചുവെന്ന് ബേബിയുടെ പ്രശംസ. മകളുടെ കമ്പനിക്ക് സിഎംആര്‍എല്‍ വെറുതെ അഞ്ചുലക്ഷം രൂപ മാസം നല്‍കുമോ എന്നും അത്ര വിലകുറഞ്ഞ ആളാണോ പിണറായിയെന്നും എന്നും എം.എ.ബേബി. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റിന്‍റെ മുഖാമുഖത്തിലാണ് ബേബിയുടെ പിണറായി സ്തുതി. ഇടയ്ക്ക് മുഖ്യമന്ത്രിയെ ‘വിജയേട്ടന്‍’ എന്നു പരാമര്‍ശിച്ചതും ശ്രദ്ധയമായി.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബി എത്തിയോടെ മറ്റൊരു അധികാരകേന്ദ്രമായി മാറുമോ എന്ന ചോദ്യമാണ് ഈ പ്രതികരണങ്ങളിലേക്ക് നയിച്ചത്. ആരും ആരുടെയും നേതാവല്ല, പ്രവര്‍ത്തനങ്ങളിലൂടെ ആളുകള്‍ ജനഹൃദയങ്ങളില്‍ ഇടം നേടും. അത് പാര്‍ട്ടിയിലെ സ്ഥാനം നേക്കിയല്ലെന്നും പിണറായി ഉദ്ദേശിച്ച് ബേബി പറഞ്ഞു. തുടര്‍ന്നാണ് ക്യാപ്റ്റന്‍ എന്ന വിശേഷണം കാരണവര്‍ എന്നാക്കി ബേബി മാറ്റിയത്. പി.ജയരാജനെ ജീവിച്ചിരിക്കുന്ന അല്‍ഭുതമെന്നും സിപിഎം ജനറല്‍ സെക്രട്ടറി വാഴ്ത്തി.