ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ പ്രചാരണത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പി.എ.മാധവന്‍ ഇറങ്ങിയില്ലെന്ന് പറഞ്ഞ ഡി.സി.സി. സെക്രട്ടറി വി.വേണുഗോപാലിന്റെ പരസ്യപ്രസ്താവന വിവാദത്തില്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലായതു കൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാത്തതെന്ന് പി.എ.മാധവന്‍ വിശദീകരിച്ചു. ഡി.സി.സി. സെക്രട്ടറിക്കെതിരെ അച്ചടക്കനടപടി വന്നേക്കും.  

തൃശൂര്‍ ഡി.സി.സി. സെക്രട്ടറിയായ വി.വേണുഗോപാല്‍ കഴിഞ്ഞ ദിവസം നടത്തിയ പരസ്യപ്രസ്താവനയാണിത്. പ്രാദേശിക കേബിള്‍ ചാനല്‍ ഇതു സംപ്രേഷണം ചെയ്തതോടെ വിവാദം കത്തിപ്പടര്‍ന്നു. ചേലക്കരയില്‍ പ്രചാരണത്തിനിറങ്ങിയില്ലെന്ന് കൂടി പി.എ.മാധവനെതിരെ ആരോപണം ഉന്നയിച്ചു. പക്ഷേ, ആരോഗ്യം മോശമായതിനാല്‍ വിശ്രമത്തിലായിരുന്നു പി.എ.മാധവന്‍. ആരോഗ്യം വീണ്ടെടുത്ത ശേഷം ചേലക്കരയില്‍ എത്തിയിട്ടുമുണ്ട്.

തൃശൂര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി.എ.മാധവനെ പരസ്യമായി വിമര്‍ശിച്ച ഡി.സി.സി. സെക്രട്ടറിയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം രൂക്ഷമാണ്. അതുക്കൊണ്ടുതന്നെ, അച്ചടക്ക നടപടി വന്നേക്കും. പ്രത്യേകിച്ച്, ഉപതിരഞ്ഞെടുപ്പ് ചൂടിലിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം പരസ്യപ്രസ്താവനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നാണ് നേതാക്കളുടെ അന്ത്യശാസനം.

ENGLISH SUMMARY:

DCC Secretary V. Venugopal's public statement controversy.