സുരേഷ്ഗോപി മന്ത്രിപദത്തില്‍ തുടരണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. ഞാന്‍ മന്ത്രിയായത് സുരേഷ്ഗോപി ജയിച്ചതുകൊണ്ട് മാത്രമാണ്. ഒരു മതത്തിന് വേണ്ടി മാത്രമായി പ്രവര്‍ത്തിക്കില്ലെന്നും എല്ലാവരുടേയും മന്ത്രിയായിരിക്കുമെന്നും ജോര്‍ജ് കുര്യന് മനോരമ ന്യൂസിനോട് പ്രതികരിച്ചു.