അമ്മയില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ്. തന്‍റെ യു.ഡി.എഫ് ചായ്‍വ് അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ കാണിക്കില്ലെന്നും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവര്‍ അമ്മയിലുണ്ടെന്നും എന്നാല്‍ അമ്മയില്‍ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ ആരും അവരവരുടെ രാഷ്ട്രീയത്തെ അതില്‍ കലര്‍ത്താറില്ലെന്നും സിദ്ദിഖ് പറഞ്ഞു.

'അമ്മയില്‍ ഒരു പ്രശ്നം വരുമ്പോള്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കുകയല്ലാതെ അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആരും ശ്രമിച്ചിട്ടില്ല. അമ്മയുടെ ജനറല്‍ സെക്രട്ടറി ആയി വരുമ്പോള്‍ എന്‍റെ ഒരു യു.ഡി.എഫ് മുഖം ഞാന്‍ എന്തിനാണ് ഉപയോഗപ്പെടുന്നത്, അതിന്‍റെ ആവശ്യം വരില്ല. അമ്മയില്‍ നിന്ന് പുറത്തുപോയവര്‍ പുറത്തു തന്നെയാണ്, അവരെ സംഘടനയിലേക്ക് കൊണ്ടുവരേണ്ടത് അമ്മയുടെ ബാധ്യതയല്ല. അവര്‍ക്ക് സംഘടനയിലേക്ക് വരണമെങ്കില്‍ അമ്മ അതിനെ തുറന്ന മനസോടുകൂടി സമീപിക്കും'- സിദ്ദിഖ്.