ഉമ്മന്‍ചാണ്ടി അനുസ്മരണ വേദിയിലെ പിണറായി സ്തുതിയില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍. ഓര്മദിനത്തെയെങ്കിലും വെറുതെ വിടണമെന്നും രാഷ്ട്രീയമായ പ്രതികരണമല്ല ,വ്യക്തിപരമായ പ്രതികരണമാണ് നടത്തിയതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ചയാളാണ് എന്റെ പിതാവ്. ക്ഷമയുടെയും സഹിഷ്ണുതയുടെയും പാതയാണ് അപ്പ തനിക്ക് കാട്ടിത്തന്നതെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. ആ വാക്കുകള്‍ കേള്‍ക്കാം.