മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണം. നിലവില്‍ ആശങ്കയില്ല. ഡാം തുറക്കേണ്ടിവന്നാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുമുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടുക്കി കുളമാവില്‍ ചേര്‍ന്ന അവലോകന യോഗശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.