TOPICS COVERED

രഞ്ജിത്തിനും സിദ്ദിഖിനുമെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍. ന‌ടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിയമത്തിനുമേല്‍ ആരും പറക്കില്ല. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും മന്ത്രി. വാര്‍ത്തവരുന്ന വേഗത്തില്‍ നടപടിയെടുക്കാന്‍ സാധിക്കില്ല, ന‌ടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് സര്‍ക്കാര്‍ നീതി ഉറപ്പാക്കും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Government will ensure justice for women, says MB Rajesh on Siddique- Ranjith Issue