സിനിമ മേഖലയിലെ ലൈംഗിക ആരോപണം സംബന്ധിച്ചു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തിൽ ഹേമ കമ്മിറ്റി എന്നൊരു വാക്ക് പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ അന്വേഷണത്തിന് ജസ്റ്റിസ് ഹേമ കമ്മിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റിയുടെ മുന്‍പാകെ ഇരകള്‍ കൊടുത്ത മൊഴിയെ കുറിച്ച് ഒരു കാരണവശാലും അന്വേഷിക്കില്ല എന്നുളള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആ നിലപാട് സ്വീകാര്യമല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

V D Satheesan against Minister Saji Cherian and Pinarayi Government