TOPICS COVERED

ജോലി സമ്മർദ്ദത്തെ തുടർന്ന്  മരിച്ച യുവ ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടക്കുന്നത് തൊഴിലാളി ചൂഷണമാണ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തൊഴില്‍  സമ്മർദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിർമാണം വേണം. അതിനു  സമ്മർദ്ദം ചെലുത്തും. ശക്തമായ നടപടികൾ വേണം. കേരളത്തിൽ ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. തൊഴിലാളി നിയമങ്ങൾ ഇപ്പോൾ കോർപറേറ്റുകൾക്ക് വേണ്ടിയായി മാറി. അന്നയുടെ അമ്മ ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിക്കയച്ച കത്ത് കണ്ണ് തുറപ്പിക്കുന്നതാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.  

ENGLISH SUMMARY:

V.D. Satheesan said that the situation that led to Anna's death was shocking