കോതമംഗലത്തു സിനിമ ഷൂട്ടിങ്ങിനിടെ കാട് കയറിയ കൊമ്പൻ പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതിൽ സന്തോഷമെന്ന് ഉടമ പോത്തന്‍ വർഗീസ് മനോരമ ന്യൂസിനോട്. ആദ്യമായി ആണ് ഇത്തരം സംഭവം ഉണ്ടായത്. പേര് പോലെ തന്നെ ആന സാധു ആണെന്നും ഉടമ വ്യക്തമാക്കി. വന പ്രദേശത്തു 200 മീറ്റർ അകലെ നിന്നാണ് സാധുവിനെ കണ്ടെത്തിയത്. നാട്ടാനയായ തടത്താവിള മണികണ്ഠന്‍റെ ആക്രമണത്തിൽ ഭയന്നാണ് സാധു കാട് കയറിയത്.