TOPICS COVERED

കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ ഷാനിബിനോട് പാലക്കാട്ടെ മത്സരത്തിൽ നിന്നു പിന്മാറാൻ അഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ. മത്സരത്തിൽനിന്നു പിന്മാറി തനിക്ക് പിന്തുണനല്‍കണമെന്നും നാമനിർദേശ പത്രിക നൽകരുതെന്നുമാണ് സരിന്റെ ആവശ്യം. അതേസമയം, മത്സരത്തിൽനിന്നു പിന്മാറില്ലെന്നായിരുന്നു ഷാനിബിന്‍റെ പ്രതികരണം. ഷാനിബ് ഇന്ന് ഉച്ചയോടെ നാമനിർദേശ പത്രിക നൽകും.