എല്‍ഡിഎഫിന്‍റെ വിവാദപത്രപ്പരസ്യം ബിജെപിയെ ജയിപ്പിക്കാനാണെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സന്ദീപ് വാരിയര്‍ക്കെതിരെ പത്രത്തിൽ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ‌ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കേരളം ചര്‍ച്ച ചെയ്യേണ്ടത് മുനമ്പത്തെ പ്രശ്നപരിഹാരമാണ്. അതിന്‍റെ നായകനാണ് സാദിഖ് അലി ശിഹാബ് തങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. വിഡിയോ കാണാം.