ഭരണവിരുദ്ധവികാരമില്ല എന്നതിന് തെളിവാണ് ചേലക്കരയിലെ വിജയമെന്ന് യു.ആര്.പ്രദീപ്. ചേലക്കരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ ചേര്‍ത്തുപിടിച്ചു, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായെന്നും യു.ആര്.പ്രദീപ്. രണ്ടാമതും നിയമസഭയില്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും യു.ആര്. പ്രദീപ് പറഞ്ഞു.