വായോധികരായ മാതാപിതാക്കളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് സഹോദരി സ്വപ്ന മനോരമ ന്യൂസിനോട്. തങ്ങളുടെ കുടുംബത്തിന് ഉണ്ടായ നഷ്​ടം ഇനി ഒരു കുടുംബത്തിനും ഉണ്ടാവരുതെന്നും സഹോദരി പറഞ്ഞു. കോതമംഗലത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന എൽദോസിനെ ആശ്രയിച്ചായിരുന്നു കുടുംബത്തിന്റെ ഉപജീവനം. ജോലി കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മാതാപിതാക്കളെ കാണാനുള്ള വരവിലാണ് എൽദോസിനെ കാട്ടാന അതിക്രൂരമായി കൊലപ്പെടുത്തിയത്.

ENGLISH SUMMARY:

Eldo's sister said there should be government intervention to protect elderly parents