പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഘത്തിനിരയായ സംഭവത്തില്‍ പ്രതികരിച്ച്  മന്ത്രി ജെ ചിഞ്ചുറാണി. കേരളം പോലെ ഒരു സംസ്ഥാനത്ത് ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി തന്നെ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ജെ ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ടയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനഞ്ചു പേർ  പിടിയിലായി. അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പത്തു പേരെ ചോദ്യം ചെയ്യുകയാണ്.