TOPICS COVERED

ബ്രൂവറി ലൈസെന്‍സില്‍ സര്‍ക്കാരിനും മദ്യകമ്പനിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  ഡല്‍ഹി മദ്യഅഴിമതിയില്‍ ഉള്‍പ്പെട്ടവരാണ് ഒയാസീസ്  കമ്പനിയുടെ ഉടമകളെന്ന് പ്രതിക്ഷനേതാവ് ആരോപിച്ചു.  കമ്പനിയുടെ ഉടമകളില്‍ ഒരാളായ ഗൗതം മല്‍ഹോത്ര അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ ഒരു പ്രദേശം ആകെ മലിനമാക്കിയതിന് കമ്പനിക്കെതിരെ കേസുണ്ട്. എല്ലാ നടപടിക്രമങ്ങളും ലംഘിച്ച് ആരും അറിയാതെ ബ്രൂവറി കമ്പനിക്ക് ലൈസെന്‍സ് നനല്‍കിയതിന് അഴിമതിയാണെനനും  ഇഷ്ടക്കാര്‍ക്ക് ദാനം ചെയ്യാന്‍ രാജഭരണമല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു