ചോറ്റാനിക്കരയില്‍ കടുത്ത ശാരീരിക പീഡനത്തെ തുടര്‍ന്ന് പോക്സോ അതിജീവിതയായിരുന്നു പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് വി.മുരളീധരന്‍. കേരളത്തിൽ ക്രിമിനലുകൾക്ക് സമൂഹത്തിൽ സ്വൈര്യ വിഹാരം നടത്താനുള്ള സാഹചര്യമേറുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഇരുത്തി ചിന്തിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേരളത്തിലെ പൊതുസമൂഹവും രാഷ്‌ട്രീയ സമൂഹവും ഇടപെടേണ്ടതുണ്ട്. കേരളം സുരക്ഷിതമാണ് ഇത്തരം സംഭവങ്ങൾ കേരളത്തിന് പുറത്താണ് എന്നുള്ള ധാരണ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.