തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നടന്നത് അതിക്രൂര കൊലപാതകമെന്ന് മന്ത്രി ജി ആർ അനിൽ. മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയ ഒരു രീതിയാണ് കൊലപാതകത്തിന്‍റേത്. ഇത്രയധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് മൂന്ന് വീടുകളില്‍ പോയി കൊല ചെയ്തിരിക്കുന്നു. ഇത് യാദൃശ്ചികമായ സംഭവമല്ല. അല്ലെങ്കില്‍ ഒരു വികാരത്തിലുണ്ടായ സംഭവമല്ല എന്ന് നമുക്കെല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. ഇത് നമ്മുടെ സമൂഹം ആഴത്തില്‍ ചിന്തിക്കേണ്ട ഒരു വിഷയമായിട്ടാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. അഫാൻ ലഹരിക്ക് അടിമയായിരുന്നോ എന്ന് കൂടുതൽ ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിക്കാമെന്നും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.