വീണാ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ച് എ. പത്മകുമാര്‍. ഉപരികമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് രാഷ്ട്രീയബോധം വേണമെന്ന് പത്മകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വീണാജോര്‍ജ് പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും പാര്‍ലമെന്‍ററി രംഗത്തേക്ക് മാത്രമായി വന്നവരെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്നും പത്മകുമാര്‍. പാര്‍ട്ടിയില്‍ പറയേണ്ടത് പരസ്യമായി പറയേണ്ടിവന്നു. സിപിഎം വിടില്ലെന്നും പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുമെന്നും പത്മകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.