കേരള ഗവർണർ രാജേന്ദ്ര അർലേക്കറുടെ സവർക്കർ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വാതന്ത്ര്യ സമരവുമായി സവർക്കർക്ക് ഒരു ബന്ധവുമില്ല. ആറ് തവണ മാപ്പ് എഴുതിക്കൊടുത്ത വ്യക്തിയാണ് സവർക്കർ. ഇഎംഎസ് അല്ല ആര് സവർക്കറെ പുകഴ്ത്തി പറഞ്ഞാലും യോജിപ്പില്ലെന്നും എം.വി.ഗോവിന്ദൻ. അതേസമയം എന്തുകൊണ്ടാണ് ഗവർണറെ നേരിട്ട് വിമർശിക്കാത്തതെന്ന ചോദ്യത്തോട്, ഗവർണർക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞു. 

ENGLISH SUMMARY:

M.V. Govindan Rejects Connection of Savarkar with the Freedom Struggle