sreekumar

TOPICS COVERED

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധിയാണെങ്കിലും പ്രതീക്ഷയോടെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ വരച്ചത് ഇരുപതു ചിത്രങ്ങള്‍. കൊല്ലം മയ്യനാട് വെണ്‍പാലക്കര സ്വദേശിയായ ശ്രീകുമാറാണ് ചിത്രകാരന്‍. ഈമാസം കൊല്ലം ഡിപ്പോയില്‍ നിന്ന് വിരമിക്കുന്ന ശ്രീകുമാര്‍ ഇതാദ്യമായി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചു. ജോലി സംബന്ധമായി ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു.

 

അതിന്റെ അനുഭവങ്ങളില്‍ നിന്ന് ഉരിത്തിരിഞ്ഞ് വന്ന എന്റെ മനസിലെ ആശയങ്ങളാണ് ഇരുപത് ചിത്രങ്ങള്‍. പ്രതിസന്ധികളില്‍ എല്ലാ വിഷയങ്ങളെയും ഉള്‍ക്കൊളളിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2003 ല്‍ കെഎസ്ആര്‍ടിസി ജോലിക്ക് കയറിയത്. അതിന് മുന്‍പ് ചിത്രരചന പഠിച്ചിട്ട് ജോലി ചെയ്തിരുന്നു. 2019 ലാണ് വരയിലേക്ക് തിരിച്ചുവരുന്നത്.