sanju-techy

ഹൈക്കോടതി ഇടപെടലിന് പിന്നാലെ കാറിൽ സ്വിമ്മിങ്ങ് പൂൾ ഒരുക്കി യാത്ര ചെയ്ത  വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി കടുപ്പിച്ച് മോട്ട‍ർവാഹന വകുപ്പ്.നിയമലംഘനങ്ങൾക്കെതിരായ കേസ് കോടതിയിൽ സമ‍ർപ്പിച്ചു. കസ്റ്റഡിയിൽ എടുത്ത കാ‍റും തെളിവായി കോടതിയിൽ ഹാജരാക്കി. 

 

കാറിൽ സ്വിംമ്മിങ്ങ് പൂൾ ഒരുക്കി കുളിച്ചുകൊണ്ട് റോഡിലൂടെയാത്രചെയ്ത സഞ്ജു ടെക്കിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതി നി‍ർദേശിച്ചത്.  ഇതനുസരിച്ച് മോട്ടർ വാഹനവകുപ്പ്  നിയമലംഘനങ്ങൾക്ക് എതിരെ ചുമത്തിയ കേസ് ആലപ്പുഴ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമ‍ർപ്പിച്ചു 

വാഹനത്തിന് രൂപമാറ്റം വരുത്തിയത് അടക്കമുളള നിയമലംഘനങ്ങൾക്ക് സാമൂഹ്യ സേവനവും പരിശീലനവുമാണ് ശിക്ഷ നൽകിയിരുന്നത്..ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതോടെ ക‍ർശന നടപടിയുമായി മോട്ട‍ർ വാഹന വകുപ്പ് രംഗത്തുവന്നു. വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും കാറിന്‍റെ റജിസ്ട്രേഷൻ റദ്ദാക്കാൻ രജിസ്ട്രേഷൻ അഥോറിറ്റിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. സ്വീകരിച്ച നടപടികളെക്കുറിച്ച്  ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.  നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ മോട്ടര്‍ വാഹനവകുപ്പിനെയും മാധ്യമങ്ങളെയുംപരിഹസിച്ച്  രംഗത്തുവന്നിരുന്നു.

ENGLISH SUMMARY:

As the High Court intevened in the case of youtuber Sanju Techy, who modified his car and made a swimming pool inside, Motor Vehicle Department is to toughen the action against him